ചെറിയൊരു ആഹ്ലാദത്തിനുവേണ്ടി എന്തും നഷ്ടപ്പെടുത്താന്‍ തയ്യാറാകുന്ന ഇന്നത്തെ ജിവിത പേക്കൊലങ്ങള്‍കിടയില്‍, അത്രഎളുപ്പമാകില്ല എന്ന തിരിച്ചറിവൊടെതന്നെ...., വേഗത്തിലാകുന്ന മനുഷ്യജിവനുകളുടെ ഇടയില്‍ നിന്നും, വരും തലമുറയ്കായി ചരിത്രം രചിക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍. പഴമയുടെ നന്മ ചോരാതെ കാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവശേഷിക്കുന്നു എന്നത്, ഗ്രാമനന്മയുടെ തുടിപ്പും,ഗ്രുഹാതുരത്ത്വം നിറഞ്ഞ ഓര്‍മകളും, ഭുതകാലത്തിലെക്ക് നമ്മെ നയിക്കുന്ന വര്‍ണകാഴ്ചകളും തേടിയിറങ്ങിയ 'ente gramam'പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാകുന്നു'.നാട്ടറിവുകള്‍,ദേശപുരാണം, തുടങ്ങിയവ ലളിതമായും,ക്രത്യതയോടെയും,തയ്യാറാക്കണമെന്ന ആഗ്രഹിക്കുന്നതിനാല്‍ പുര്‍ണ്ണവിവരണങള്‍ ചേര്‍ക്കാന്‍ വൈകുന്നതില്‍ ക്ഷമിക്കുക.അനുഭവങള്‍ പകരാനും ആസ്വാദന മേന്മയുള്ള സ്രഷ്ടികള്‍ ചേര്‍ക്കുവാനും കഴിവുള്ളവര്‍ ഏറെയുണ്ട് നമ്മുടെ കുട്ടത്തില്‍. താല്‍പര്യമുള്ള സുമനസുകളെ ഹ്രദയപുര്‍വ്വം സ്വാഗതം ചെയ്യുകയാണ് 'ente gramam'.

എന്റെ ഗ്രാമം

ജനിച്ച നാടിനെ ഇഷ്ടപെടുന്നവാരാണല്ലോ നാമെല്ലാവരും..വര്‍ത്തമാനകാലത്തില്‍ നാം എവിടെയാണെങ്കിലും ഭൂതകാലത്തിലെ സുഖമുള്ളതും നൊമ്പരം ഉണര്‍ത്തുന്നതും ആയ ഓര്‍മകളില്‍ "ഗ്രാമം" നിറഞ്ഞു നില്‍ക്കുന്നു..
"എന്റെ ഗ്രാമം " എല്ലാവരിലും ഗൃഹാതുരത്വം ഉണര്‍ത്തുന്ന വാക്കാണ്‌.
ഓരോരുത്തര്‍ക്കും പലതരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാവാം, മറ്റുള്ളവരുമായി പങ്കിടവുന്നതും അല്ലാത്തതും..
കുട്ടിക്കാലത്ത് കൂട്ടുകരോടുത്തുള്ള ഓര്‍മ്മകള്‍, ഗ്രാമത്തിലെ ഉത്സവങ്ങള്‍ അങ്ങനെ പലതും....
അത് കൊണ്ട് തന്നെ ഈ ബ്ലോഗ്‌ നിങ്ങളെ പലതും ഓര്‍മിപിക്കുകയാണ്..നഷ്‌ടമായ പലതിനെയും ...
നല്ല അനുഭവങ്ങള്‍ പങ്കു വയ്ക്കാനുള്ള, നല്ല ഓര്‍മ്മകള്‍ സൂക്ഷിക്കുവാനുള്ള ഒരു ഇടമാകട്ടെ എന്റെഗ്രാമം എന്ന് ആശംസിക്കുന്നു....

അഭിമാന മുഹുര്‍ത്തം..................

മലയാള ഭാഷക്കും സാഹിത്യത്തിനും അഭിമാന മുഹൂര്‍തമാണിത്. ജ്ഞാനപിഠം നേടിയതോടെ എന്‍ വി യും, എന്‍ വി യിലുടെ മലയാളവും അഗ്ഗികാരത്തിന്‍റെ നെറുകയിലേക്ക് ഉയര്‍ന്നു നില്കുന്നു.
ശ്രീ എന്‍ വി പറയുന്നു "എന്‍റെ കവിതകള്‍കും,ഗാനങ്ങള്‍കും പ്രചോദനമായത്, അതില്‍ നിറഞ്ഞു നില്കുന്നത് ' എന്‍റെ ഗ്രാമമാണ് ' അവിടത്തെ തുടിപ്പുകളും നേര്‍കാഴ്ചകളുമാണ് .....'
എന്‍ വി എഴുതിയ കവിതകളിലും,ഗാനങ്ങളിലും മിക്കവയും ലോകത്തില്‍ എവിടെയുമുള്ള മലയാളികളുടെയും മനസ്സില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന വരികളാണ് .
"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന" എന്ന് തുടങ്ങുന്ന ഗാനം ഓര്‍മയില്‍ കൊണ്ടുനടക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല.
കവിയെ ആദരിച്ചതിളുടെ ജ്ഞാനപിഠം സ്വയം ആദരവു നേടിയിരിക്കുന്നു .
മലയാളത്തിന്റെ പൂമുഖത്തേക്ക്‌ ജ്ഞാനപീഠത്തിന്റെ വാഗ് ദേവതാ ശില്പവുമായി വന്നു കയറിയ
മലയാളത്തിന്‍റെ മഹാകവിക്ക്‌ സന്തോഷത്തോടെ......., അഭിമാനത്തോടെ...... അനുമോദനങ്ങള്‍ നേരുന്നു.....


എന്‍റെ ഗ്രാമം പ്രവര്‍ത്തകര്‍..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഗസ്റ്റ് ബുക്കില്‍ രേഖപെടുത്തുക

bk